കീഴരിയൂർ : എസ് എസ് എൽ സി, പ്ലസ്ടു, എം ബി ബി എസ് പരീക്ഷളിൽ ഉന്നത വിജയം നേടിയ കീഴരിയൂർ പഞ്ചായത്തിലെ വിദ്യാർത്ഥികളെ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയതു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആദർശ് അശോക് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് സുനന്ദ് ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ ,കെ സി രാജൻ, ഇ എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കെ, എൻ ടി ശിവാനന്ദൻ ,ശശി പാറോളി, ടി കെ ഷിനിൽ ,അർജുൻ എസ് എന്നിവർ പ്രസംഗിച്ചു.
Discussion about this post